നിലമ്പൂര്‍: പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റിലായതായി റിപ്പോർട്ട്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം തനിക്കെതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അന്‍വര്‍ ആരോപിച്ചു. ഇതിന്റെ ബാക്കി താന്‍ പുറത്തിറങ്ങിയ ശേഷം കാണിച്ച് തരാമെന്നും അന്‍വര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്