തിരുവനന്തപുരം: തനിക്കെതിരെ പിവി അൻവറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കാലത്തിന്‍റെ കാവ്യ നീതിയാണ് ഇപ്പോൾ കാണുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് തീരുമാനം എടുക്കണം.
ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അൻവറിന്‍റെ പ്രസ്താവന സ്വാഗതാർഹമെന്നും എന്നാല്‍ യുഡിഎഫിന്‍റെ ഭാഗമാകുക എന്ന് പറയുന്നതിൽ ഒരു രാഷ്ട്രീയ പ്രക്രിയയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആ പ്രക്രിയയിലൂടെ മാത്രമേ യുഡിഎഫിലേക്ക് വരാൻ സാധിക്കു.
പാർട്ടിയുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞിട്ടേ തീരുമാനം ഉണ്ടാകു.. അൻവർ ഉയർത്തിയ വിഷയങ്ങൾക്ക് യുഡിഎഫ് പിന്തുണ നൽകിയിട്ടുണ്ട്.. ഒരൊറ്റ വിഷയത്തെ പ്രതിയല്ല മുന്നണിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്