കോഴിക്കോട്: ആര്‍ജെഡി എല്‍ഡിഎഫ് മുന്നണി വിടുന്നുവെന്ന് റിപ്പോർട്ടുകൾ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ ധാരണ സിപിഐഎം തെറ്റിച്ചത് ചൂണ്ടിക്കാണിച്ചാണ് ആർജെഡി മുന്നണി വിടാനൊരുങ്ങുന്നത്. യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ ഇതിനകം ആര്‍ജെഡി ആരംഭിച്ചെന്നാണ് വിവരം.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റേയും പി വി അന്‍വറിന്റെ ഡിഎംകെയുടെയും മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് ആര്‍ജെഡി മുന്നണിമാറ്റത്തിനൊരുങ്ങുന്നത്.
ഏഴ് സീറ്റുകളും ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും ഒമ്പത് ബോര്‍ഡ് കോര്‍പ്പറേഷനും വേണ്ടെന്നുവെച്ചാണ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്കെത്തിയത്.
എന്നാല്‍ മുന്നണിയില്‍ കടുത്ത അവഗണയെന്നാണ് ആര്‍ജെഡി ആരോപിക്കുന്നത്. ഉത്തര മലബാറിലെ മൂന്ന് നിയമസഭാ സീറ്റ് മാത്രമാണ് ആര്‍ജെഡിക്ക് മത്സരിക്കാന്‍ നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്