അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെ പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവാണ് തകര്‍ന്നുവീണത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കോസ്റ്റ് ഗാര്‍ഡിന്റെ വിമാനത്താവളത്തിലെ എയര്‍ എന്‍ക്ലേവിലാണ് സംഭവം നടന്നത്. മറ്റൊരു കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് രണ്ട് മാസത്തിന് ശേഷമാണ് ഈ അപകടം. സംഭവത്തെക്കുറിച്ച് ഇതുവരെ കോസ്റ്റ് ഗാര്‍ഡില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനയൊന്നും വന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്