സംഭാല്‍പുർ: ഒഡീഷയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ബിജെപി നേതാക്കള്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
നാല് പേരെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ബിജെപി നേതാക്കളായ ദേബേന്ദ്ര നായക്കും മുരളീധർ ചൂരിയയുമാണ് മരിച്ചത്.
മുതിർന്ന നേതാവ് നൗരി നായക്കിന്‍റെ അനുയായികളാണ് ഇരുവരും. ദേശീയപാതയില്‍ ബർള പ്രദേശത്താണ് അപകടമുണ്ടായത്.
ഭുവനേശ്വറില്‍ നിന്ന് കർഡോലയിലേക്ക് പോകുന്നതിനിടെയാണ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്