ഡൽഹി: പ്രിയങ്കാ ഗാന്ധിക്കെതിരെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിലെ ബി ജെ സ്ഥാനാർത്ഥി ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്. താൻ ജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാഗാന്ധിയുടെ കവിൾത്തടങ്ങൾ പോലെ മിനുസമുള്ളതാക്കും എന്ന സ്ഥാനാർത്ഥി രമേഷ് ബുധുരിയുടെ പ്രസ്താവനയാണ് കോൺഗ്രസ് ഉയർത്തി കാട്ടുന്നത്.
വിഷയത്തിൽ ബുധുരി മാപ്പുപറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ പരാമർശം നടത്തിയതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് രമേഷ് പ്രതികരിച്ചത്.
ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് ലാലുപ്രസാദ് യാദവ് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്