ചെന്നൈ: സ്കൂളിൽ കളിക്കുന്നതിനിടെ അഴുക്കുചാലിൽ വീണ് മൂന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും അറസ്റ്റിലായതായി റിപ്പോർട്ട്. സ്‌കൂൾ പ്രിൻസിപ്പൽ എമിൽറ്റ, അധ്യാപികമാരായ ഡോമില മേരി, എയ്ഞ്ചൽ എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലുളള സ്വകാര്യ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴനിവേൽ ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മിയാണ് മരിച്ചത്. അപകടം നടന്നത് സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് മറച്ചു വെച്ചതായി ആരോപണങ്ങളുണ്ടായിരുന്നു.
സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾ ചെന്നൈ-ട്രിച്ചി ദേശീയ പാത ഉപരോധിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്