മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഇല്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് അവധി നല്‍കുന്നതിന് പകരമായി കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം ഇറക്കി.
ഈ വര്‍ഷം മുതല്‍ അവധി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തലിന് ശേഷം മാര്‍ച്ച് പാസ്റ്റ് നടത്തും. തുടര്‍ന്നാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക. അതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു വിഭാഗം അധ്യാപകരും ഇതിനെതിരെ രംഗത്തെത്തി. ദിവസം മുഴുവന്‍ ആഘോഷം സംഘടിപ്പിക്കേണ്ട കാര്യമെന്താണ് എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്