ബംഗളൂരു: ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവെന്ന് സ്വകാര്യ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ശരാശരി 28 മിനിറ്റ് 10 സെക്കന്‍ഡ് വേണമെന്ന് നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്നോളജി കമ്പനിയായ ടോം ടോം ട്രാഫിക് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് പ്രകാരം നഗരവാസികള്‍ ഒരുവര്‍ഷം 132 മണിക്കൂര്‍ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിവരുന്ന ബംഗളൂരുവിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുനെയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 10 കിലോമീറ്റര്‍ പിന്നിടാന്‍ 27 മിനിറ്റും 50 സെക്കന്‍ഡുമാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിലിപ്പീന്‍സിലെ മനില (27 മിനിറ്റ് 20 സെക്കന്‍ഡ്), തയ്വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കന്‍ഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് നഗരങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്