അബ്ദുൾ പുന്നയൂർക്കുളത്തിന് വന്നേരിയിലും കുന്നത്തൂരിലും ആദരം

JANUARY 4, 2025, 11:45 PM

ഓർമ്മയിലെ വന്നേരി തറവാട് കുടുംബസംഗമം, 2024 ഡിസംബർ 29ന് വന്നേരി ഹൈസ്‌ക്കൂളിൽ വച്ചു നടന്ന പൂർവവിദ്യാർത്ഥി കൂട്ടായ്മ അബ്ദുൾ പുന്നയൂർക്കുളത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

കൂട്ടായ്മക്ക് നേതൃത്വം നൽകിയത് ഓർമ്മയിലെ വന്നേരി തറവാട് ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റും അഭയം പാലിയേറ്റീവ് കെയർ രക്ഷാധികാരിയുമായ പുളിക്കൽ ഹംസയാണ്. ഉമ്മർ എരമംഗലം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.പി. അഷ്രഫ് അധ്യക്ഷം വഹിച്ചു. യൂസഫ് തിയ്യത്തയിൽ സ്വാഗതവും സതീഷൻ കെ.എം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാപരിപാടികളിൽ ബേബി രാജിന്റെ കരിങ്കാളി എന്ന നാടകവും അരങ്ങേറി.


vachakam
vachakam
vachakam

അന്നേദിവസം കുന്നത്തൂർ റസിഡൻസ് അസോസിയേഷന്റെ 14-ാം വാർഷികവും കുടുംബസംഗമവും വിപുലമായ കലാപരിപാടികളോടെ പുന്നയൂർക്കുളം പിഎം പാലസിൽ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് അബ്ദുൾ പുന്നയൂർക്കുളത്തിനെ പ്രശസ്ത സാഹിത്യകാരൻ, മാതൃഭൂമി ന്യൂസ് ഹെഡ് എം.പി. സുരേന്ദ്രൻ പൊന്നാട അണിയിച്ച്, ഫലകം നല്കി ആദരിച്ചു.

കാര്യപരിപാടികൾക്ക് പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ ആമുഖഭാഷണം നടത്തി. മാതൃഭൂമി ന്യൂസ് ഹെഡ് എം.പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത നടൻ ശിവജി ഗുരുവായൂർ വിശിഷ്ട അതിഥിയായിരുന്നു.


vachakam
vachakam
vachakam

സജീവ് കരുമാലിക്കൽ അതിഥികളെ സദസിന് പരിചയപ്പെടുത്തി. സുരേഷ് താണിശ്ശേരി സ്വാഗതവും സുരേഷ് അച്ചംപാട്ട് നന്ദിയും പറഞ്ഞു.

ജാസ്മിൻ ഷഹീർ, കെ.ബി. സുകുമാരൻ, അബ്ദുളള കാഞ്ഞിരപ്പുളളി, സതീഷ്‌കുമാർ, വേണുഗോപാൽ, ഷബിദ മുജീബ്, അനിത ധർമ്മൻ, സുജീഷ് വെളളാമാക്കൽ എന്നിവർ ആശംസകൾ നേർന്നു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam