കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരൻ. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്.
ആരെയും ഇകഴ്ത്താറില്ല.എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ കാർഗ്യയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല. കോൺഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ കൂടുന്നത് സ്വാഭാവികം. തന്‍റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകൾ കൂടിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്