തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനാണ് കുത്തേറ്റത്. കത്തി ശ്വാസകോശം തുളച്ച് കയറിയ നിലയിലാണ്. വിദ്യാര്‍ഥി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാല് പേര് ചേര്‍ന്നാണ് അസ്ലമിനെ ആക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്ലമിനെ പിന്നിലൂടെ വന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. പിന്നിലൂടെ കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.
ഒരു മാസം മുന്‍പ് സ്കൂളിലെ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ഇവരെ പിന്തിരിപ്പിക്കാന് ശ്രമിച്ച പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരിക്കേറ്റിരുന്നു. ഈ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവമെന്ന് പൊലീസ് പറയുന്നു.
പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു 18 വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. സംഭവത്തില്‍ 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്