തിരുവനന്തപുരം: ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീയിട്ടതോടെ അമ്മ പെരുവഴിയിലായി. വീട് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്.
അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്. വീട് കത്തി നശിച്ചതോടെ പോകാന്‍ സ്ഥലമില്ലാതെ അമ്മ പെരുവഴിയിലായിരിക്കുകയാണ്. മകന്‍ വീടിന് തീകൊളുത്തുമ്പോള്‍ ഇരുവരും വീടിനകത്തായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
തീ പൂര്‍ണമായി അണച്ചുവെങ്കിലും വീട് ഉപയോഗിക്കാന്‍ കഴിയാത്ത നിലയില്‍ കത്തിയമര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്