ലാസ് വെഗാസ്: ലാസ് വെഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ല സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നില്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ മാത്യൂ ലിവെല്‍സ്ബെര്‍ഗറാണെന്ന് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഹോട്ടലിന്റെ പ്രധാന കവാടത്തിന് പുറത്താണ് സൈബര്‍ ട്രക്ക് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
37-കാരനായ ലിവെല്‍സ്ബെര്‍ഗര്‍ കൊളറാഡോയില്‍ നിന്നാണ് സൈബര്‍ ട്രക്ക് വാടകയ്ക്ക് എടുത്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ നിന്ന് ലാസ് വെഗാസ് വരെ സൈബര്‍ ട്രൈക്ക് ഓടിച്ചെത്തിയ ഇയാള്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടു.
യു.എസിലെ ന്യൂ ഓര്‍ലിയന്‍സ് ലെ ഫ്രഞ്ച് ക്വാര്‍ട്ടറില്‍ പുതുവത്സരാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്കോടിച്ചുകയറ്റി 15 പേര്‍ കൊല്ലപ്പെടുകയും 35 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവവുമായി ലാസ് വെഗാസിലെ സ്ഫോടനത്തിന് ബന്ധമുണ്ടോ എന്ന് എഫ്ബിഐ പരിശോധിക്കുന്നുണ്ട്. ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയതും മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനായ ഷംസുദീന്‍ ജബ്ബാര്‍ എന്നയാളാണ്. ഈ രണ്ട് വാഹനങ്ങളും ടുറോ എന്ന കാര്‍ റെന്റല്‍ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്