സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റമുണ്ടായതായി റിപ്പോർട്ട്. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
അതേസമയം മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
രോഹിത് പിന്മാറിയതോടെ യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്ക് എത്തുകയും ചെയ്യും. മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ജയ്‌സ്വാളിനൊപ്പം രോഹിത്തായിരുന്നു ഓപ്പണര്‍.
അതേസമയം മോശം പ്രകടനത്തെ തുടർന്ന് മുന്‍ താരങ്ങളില്‍ നിന്നടക്കം രോഹിത് ശര്‍മ്മ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-ഓസീസ് അഞ്ചാം ടെസ്റ്റില്‍ കളിക്കില്ലെന്ന് രോഹിത് ടീം ഇന്ത്യയുടെ സെലക്ടര്‍മാരെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്