ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അവസാന സീരിസായേക്കും. ടെസ്റ്റ് ടീമില്‍ രോഹിതിന്റെ സേവനം ഇനി ആവശ്യമില്ലെന്ന് സെലക്ടര്‍മാര്‍ രോഹിത്തിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ റണ്‍സിനായി പാടുപെടുന്ന രോഹിത് ഓസ്ട്രേലിയന്‍ പര്യടനത്തിനപ്പുറം സെലക്ടര്‍മാരുടെ പദ്ധതിയുടെ ഭാഗമല്ല.
2025 ജൂണില്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയാലും രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ല.
സിഡ്നി ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ടര്‍മാരുടെ ചെയര്‍മാനുമായ അജിത് അഗാര്‍ക്കറും തീരുമാനിച്ചു. ഇതോടെ വ്യാഴാഴ്ച സിഡ്‌നിയില്‍ ആരംഭിച്ച അഞ്ചാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയുടെ സ്‌കോറുകള്‍ 3, 6, 10, 3, 9 എന്നിങ്ങനെയാണ്.
ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ടും സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അവസാനിച്ചതിന് ശേഷം ടീം ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും സിഡ്‌നിയില്‍ 17 റണ്‍സിന് പുറത്തായ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സ്ഥിതിയും അത്ര മെച്ചമല്ല. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് ചേസ് ചെയ്ത സമാനമായ രീതിയില്‍ ഏഴാമതും പുറത്തായ കോഹ്ലിയോടും വിരമിക്കല്‍ സംബന്ധിച്ച് സെലക്ടര്‍മാര്‍ സംസാരിക്കും. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര അവസാനിച്ചതിന് ശേഷം വിരാട് കോഹ്ലിയുടെ ഭാവി സംബന്ധിച്ച് സെലക്ടര്‍മാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്