ശ്രീലങ്കയുടെ പടുകൂറ്റൻ സ്‌കോർ ചേസ് ചെയ്തിറങ്ങിയ ന്യൂസിലാണ്ടിന് ഏഴ് റൺസ് തോൽവി. 219 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ട് 211/7 എന്ന സ്‌കോറാണ് നേടിയത്.
39 പന്തിൽ 69 റൺസ് നേടിയ രച്ചിൻ രവീന്ദ്രയും 37 റൺസ് നേടിയ ടിം റോബിൻസണും 35 റൺസ് നേടിയ ഡാരിൽ മിച്ചലും ആണ് ന്യൂസിലാണ്ട് നിരയിൽ തിളങ്ങിയത്.
13 പന്തിൽ 21 റൺസുമായി സാക്കാരി ഫോൾക്‌സും 14 റൺസ് നേടി മിച്ചൽ സാന്റനറും അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 211 റൺസിൽ എത്തുവാനെ ന്യൂസിലാണ്ടിന് സാധിച്ചുള്ളു. ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക മൂന്നും വനിൻഡു ഹസരംഗ രണ്ട് വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി 46 പന്തിൽ 101 റൺസുമായി കുശാൽ പെരേരയും 24 പന്തിൽ 46 റൺസ് നേടിയ ചരിത് അസലങ്കയുമാണ് റൺസ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്