സിഡ്‌നി: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെറും 185 റൺസിന് പുറത്തായി. ഇന്ത്യയുടെ ആർക്കും ഓസ്‌ട്രേലിയയുടെ പേസ് ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
സ്‌കോർ 11ൽ നിൽക്കെ സാം കോൺസ്റ്റാസിന്റെ കൈയ്യിലെത്തിച്ച് സ്റ്റാർക്ക് കെ.എൽ. രാഹുലി (4)നെ പുറത്താക്കി. തൊട്ടുപിന്നാലെ ഒന്നിനു പുറകെ ഒന്നായി ജയ്‌സ്‌വാൾ (10), ശുഭ്മാൻ ഗിൽ (20), വിരാട് കോഹ്ലി (17) ഇവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഈ സമയം 4 വിക്കറ്റ് നഷ്ടത്തിൽ വെറും 72 റൺസായിരുന്നു.
അവിടെ നിന്നും ഋഷഭ്പന്തും ജഡേജയും കൂടിയുള്ള കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്നും കുറച്ചെങ്കിലും കരകയറ്റിയത്. 48 റൺസിന്റെ കൂട്ടുകെട്ടാണ് ഇവർ തമ്മിൽ പിറന്നത്. എന്നാൽ ഇന്ത്യൻ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോററായ ഋഷഭ്പന്ത് (40) റൺസെടുത്ത് ബോളണ്ടിന്റെ പന്തിൽ പുറത്തായി. പിന്നീട് ജഡേജ (26), നാലാം ടെസ്റ്റിലെ സെഞ്ചൂറിയൻ നിധിഷ് കുമാർ റെഡ്ഡി ഗോൾഡൻ ഡക്കായി (0), വാഷിംഗ്ടൺ സുന്ദർ (14), പ്രസീത്കൃഷ്ണ (3) എന്നിവരുടെ വിക്കറ്റുകളും കൂടി നഷ്ടമായതോടെ ഇന്ത്യ 9 വിക്കറ്റിന് 168 റൺസായിരുന്നു. പിന്നീട് ക്യാപ്ടൻ ജസ്പ്രിത ബുമ്ര (22) യുടെ ബാറ്റിംഗിൽ ഇന്ത്യൻ 185 റൺസിന് എല്ലാവരും പുറത്തായി.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി ബോളണ്ട് 4ഉം, മിച്ചൽ സ്റ്റാർക്ക് 3ഉം, ക്യാപ്ടൻ പാറ്റ്കുമ്മിൻസ് 2ഉം, ലിയോൺ ഒരുവിക്കറ്റും നേടി.
തുടർന്ന് ഒന്നാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഖ്വവാജയുടെ വിക്കറ്റ് നഷ്ടത്തിൽ 9 റൺസെടുത്തിട്ടുണ്ട്. ബുമ്രയ്ക്കാണ് വിക്കറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്