വെലെസ് സാർസ്ഫീൽഡിൽ നിന്ന് 18 കാരനായ അർജന്റീനിയൻ സ്‌ട്രൈക്കർ അലെജോ സാർകോയെ ബയേർ ലെവർകൂസൻ സൈൻ ചെയ്തു. ബയേർ ലെവർകൂസൻ ഔദ്യോഗികമായി ഈ സൈനിംഗ് പ്രഖ്യാപിച്ചു. സാർകോ 2029 വരെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു.
തന്റെ നീക്കത്തെക്കുറിച്ച് സംസാരിച്ച സാർകോ 'ഒരു മികച്ച യൂറോപ്യൻ ക്ലബ്ബിൽ ചേരുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്' എന്ന് പറഞ്ഞു. 'ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം എന്റെ കഴിവുകൾ കൊണ്ട് ഈ ടീമിന് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു' താരം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്