മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സീനിയർ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോലിക്കും മോശം ഫോമിന്‍റെ പേരിൽ വലിയ രീതിയിൽ വിമർശനം കേൾക്കുന്നതിനിടെ ടീമിനെ കൈകാര്യം ചെയ്യുന്നതിൽ പരിശീലകനും പരാജയപ്പെടുന്നുവെന്ന് ബി.സി.സി.ഐ വിലയിരുത്തുന്നതായി റിപ്പോർട്ട്.
ബോർഡർ -ഗവാസ്കർ ട്രോഫിയിലെ ടീമിന്‍റെ മോശം പ്രകടനത്തിനു പിന്നാലെയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും സഹപരിശീലകർക്കും നേരെ വിമർശനമുയരുന്നത്. പരമ്പരയിൽ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 1-2 എന്ന നിലയിൽ ആസ്ട്രേലിയ മുന്നിലാണ്. ഇതോടെ പരിശീലന കസേര ഇളകുന്നതായാണ് പുറത്തു വരുന്ന വിവരം.
അവസാന മത്സരം വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണ്, ടീം മോശം പ്രകടനം തുടരുകയാണെങ്കിൽ പരിശീലകനെയും മാറ്റിയേക്കുമെന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. രവി ശാസ്ത്രിയും രാഹുൽ ദ്രാവിഡും പിന്തുടർന്നുവന്ന സൗഹാർദ നയമല്ല ഗംഭീറിന്‍റേത് എന്നതും പ്രശ്നങ്ങൾക്ക് കാരണം ആകുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഡ്രസ്സിങ് റൂമിൽ താരങ്ങളുമായി അസ്വാരസ്യം ഉയരാറുണ്ടെന്നും എല്ലാവരുമായും ഒരുപോലെ ഇടപെടാൻ ഗംഭീർ തയാറാവാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ടീമിലെ അഴിച്ചുപണികൾ പലപ്പോഴും ക്യാപ്റ്റൻ രോഹിത് ശർമയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായാണ് നടക്കാറുള്ളത്. യുവതാരങ്ങളിൽ പലർക്കും ഗംഭീറിൽ വിശ്വാസമില്ലെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെ ആണ് ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ എന്ന ശ്രുതി പുറത്തു വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്