ലണ്ടൻ: ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ഫുട്‌ബോളിൽ തുടർതോൽവികളിൽ വലഞ്ഞ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വർഷാന്ത്യത്തിൽ ആശ്വാസജയം. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.
കഴിഞ്ഞ 14 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 21-ാം മിനിട്ടിൽ സാവീഞ്ഞോയും 74-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡും നേടിയ ഗോളുകൾക്കാണ് സിറ്റിയുടെ ജയം.
19 മത്സരങ്ങളിൽ നിന്ന് 31 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്