കോഴിക്കോട്: വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ചത് കാർബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തല്‍. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തല്‍.
കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പോലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്ബനിയുടെ സാങ്കേതിക വിദഗ്ധരും എൻഐടിയിലെ വിദഗ്ധ സംഘത്തിന്‍റെ പരിശോധനയുടെ ഭാഗമായിരുന്നു.
മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയില്‍ ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കള്‍ മരിച്ചുകിടന്നത്.
വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കള്‍. വടകര കരിമ്ബനപാലത്തിനടുത്ത് വാഹനം നിർത്തി. എസി ഓണ്‍ ചെയ്ത് വിശ്രമിച്ചതായിരുന്നു.
വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിന്‍റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്