പന്നിയങ്കര ടോൾ പ്ലാസയിൽ ഫെബ്രുവരി 5 വരെ പ്രദേശവാസികൾ ടോൾ നൽകേണ്ട

JANUARY 5, 2025, 9:04 AM

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിർത്തിവച്ചു.

തല്‍സ്ഥിതി ഫെബ്രുവരി 5 വരെ തുടരാൻ ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. വടക്കഞ്ചേരിയില്‍ പി.പി.സുമോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്.

വിദഗ്ധ സമിതിയെ തീരുമാനിച്ച്‌ ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കില്ല.

vachakam
vachakam
vachakam

ടോള്‍ കമ്ബനി അധികൃതർ 5 കിലോമീറ്റർ പരിധിയില്‍ സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികള്‍ക്ക് മാസ പാസ് എന്ന വ്യവസ്ഥയില്‍ തുടരാമെന്ന് ടോള്‍ കമ്ബനി അറിയിച്ചെങ്കിലും യാതൊരു കാരണവശാലും തങ്ങള്‍ പണം നല്‍കി യാത്ര ചെയ്യില്ലെന്ന് ഉറച്ച നിലപാടില്‍ ആയിരുന്നു പ്രദേശവാസികള്‍.

തുടർന്ന് അഞ്ച് പഞ്ചായത്തുകളിലെ നാല് ചക്രവാഹനങ്ങളുടെ കണക്കെടുക്കാനും എംപി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ അടുത്തമാസം അഞ്ചിനകം ചർച്ച നടത്താനും തീരുമാനിച്ചു.

അഞ്ച് പഞ്ചായത്തുകളിലായി എത്ര നാലു ചക്ര വാഹനങ്ങള്‍ ടോള്‍ പ്ലാസ വഴി ഒരു മാസം കടന്നു പോകുന്നുവെന്ന കണക്ക് ജനുവരി 30 നകം വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ എടുക്കാനും തീരുമാനിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam