കുന്നംകുളം: വെള്ളിത്തിരുത്തിയിൽ നടന്നു പോവുകയായിരുന്ന ഒമ്പത് വയസുകാരിയെ കാറടിച്ചു തെറിപ്പിച്ചതായി റിപ്പോർട്ട്. വെള്ളിച്ചിരുത്തി സ്വദേശിനി കുന്നുംകാട്ടിൽ വീട്ടിൽ അനിലിന്‍റെ മകൾ ഒമ്പത് വയസുള്ള പാർവണക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നിനാണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ചൂണ്ടൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
അതേസമയം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്