തിരുവനന്തപുരം: മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയി എൻസിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയോട് വ്യക്തമാക്കി.
ഇതോടെ ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു. ശശീന്ദ്രനും ചാക്കോയും തോമസ് കെ തോമസും ഒരുമിച്ച് സംസ്ഥാന പര്യടനം നടത്തും.
ഇന്നലെ നടന്ന കൂടിക്കാഴ്ചയിലും തോമസ് പറ്റില്ലെന്ന് പിണറായി വിജയൻ ചാക്കോയോട് വ്യക്തമാക്കിയിരുന്നു. ഇനി മന്ത്രിമാറ്റത്തിന് അവകാശവാദം ഉന്നയിക്കില്ല. ഇതോടെ ഐക്യസന്ദേശം പാർട്ടിക്കാർക്ക് നൽകണമെന്നായി ഭാരവാഹികളുടെ നിലപാട്.
അങ്ങനെ മന്ത്രിയെ മാറ്റാൻ ശ്രമിച്ച പ്രസിഡണ്ടും എംഎൽഎയും മന്ത്രിക്കൊപ്പം സംസ്ഥാന പര്യടനത്തിന് തീരുമാനിച്ചു. 15 മുതൽ 30 വരെ ജില്ലകളിൽ ഐക്യസന്ദേശവുമായി പര്യടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്