ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോലിക്കും രോഹിത് ശര്‍മ്മകും കനത്ത തിരിച്ചടി ഏറ്റതായി റിപ്പോർട്ട്. വിരാട് കോലി ആദ്യ 20ല്‍ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് എത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം രോഹിത് ശര്‍മ അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാല്‍പതാം സ്ഥാനത്തേക്ക് എത്തി. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
എന്നാൽ മെല്‍ബണില്‍ നിരാശപ്പെടുത്തി റിഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി പന്ത്രണ്ടാം സ്ഥാനത്തായി. യശസ്വി ജയ്സ്വാള്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്