ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

JANUARY 3, 2025, 8:44 AM

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു.

ചൊവ്വാഴ്ച വരേയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

നിഗോഷിന്‍റെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ചയുണ്ടാകും. അതേസമയം താത്കാലികമായ സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായാണെന്ന് നിഗോഷിന്‍റെ റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നു. സിമന്‍റ് കട്ടകളില്‍ ഉറപ്പിച്ച സ്റ്റേജിന് കുലുക്കമുണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്നലെയാണ് പോലീസ് അറസ്റ്റുചെയ്തത്. നിഗോഷ് ഇന്നലെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു.

തുടർന്ന് ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഘപ്പെടുത്തിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ആണ് നിഗോഷ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു.

അതിനിടെ മെഗാ ഭരതനാട്യം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കുമെന്ന സൂചനകള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. ബുധനാഴ്ച കൊച്ചി വിമാനത്താവളം വഴിയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam