ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്' പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള ഒന്നാം നിര ജേണലുകളിലെ ഗവേഷണ ലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പഠനത്തിനായി ലഭ്യമാകും. നവംബര്‍ അവസാന വാരമാണ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവിധ സര്‍വ്വകലാശാലകള്‍, ഐഐടികള്‍ ഉള്‍പ്പെടെയുള്ള 1.8 കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 30 പ്രമുഖ രാജ്യന്തര ജേണല്‍ പ്രസാദകരുടെ 13,000 ത്തോളം വരുന്ന ഇ-ജേണലുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6300 ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാകുന്നതാണ് വണ്‍ നേഷന്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി. യുജിസിയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലൈബ്രറി നെറ്റ്വര്‍ക്ക് ആണ് ഇത് ഏകോപിപ്പിക്കുന്നത്. വണ്‍ നേഷന്‍ വണ്‍ സബ്‌സ്‌ക്രിപ്ഷന്‍ (ONOS) പോര്‍ട്ടല്‍ വഴി സ്ഥാപനങ്ങള്‍ക്ക് ജേണലുകള്‍ ആക്‌സസ് ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്