ചെന്നൈ: സ്ത്രീകള്‍ക്കും കുട്ടകള്‍ക്കും തുറന്ന കത്തുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണം വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും സംരക്ഷിക്കുമെന്നും വിജയ് വ്യക്തമാക്കി. സഹോദരനായി താന്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് പറഞ്ഞു. അണ്ണാ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന കത്തുമായി വിജയ് രംഗത്തെത്തിയത്.
നിങ്ങളുടെ സഹോദരന്‍ എന്ന നിലയില്‍ ഈ സംസ്ഥാനത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ( വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ) ഞാന്‍ അതീവ ദുഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരില്‍ നിന്നാണ് ഞങ്ങള്‍ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ചോദിക്കുന്നതില്‍ പ്രയോജനമില്ല, ' വിജയ് പറഞ്ഞു.
' എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ സഹോദരനെപ്പോലെ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. അത് കൊണ്ട് ദയവായി ഒന്നിനെക്കുറിച്ചും വിഷമിക്കാതെ നിങ്ങളുടെ പഠനത്തില്‍ ശ്രദ്ധിക്കുക. നമ്മള്‍ സുരക്ഷിതമായ ഒരു തമിഴ്‌നാട് സൃഷ്ടിക്കും ', കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഈ കേസ് അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും കുറ്റകൃത്യത്തിന് അനുയോജ്യമായ ശിക്ഷ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും വിജയ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്