ന്യൂഡല്‍ഹി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ റവന്യൂ ദുരന്ത നിവാരണ വിഭാഗം ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനെയാണ് ആഭ്യന്തരമന്ത്രാലയം ജോയിന്‍് സെക്രട്ടറി ഡോ. രാജേഷ് ഗുപ്ത ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് രാജേഷ് ഗുപ്ത അതിതീവ്ര ദുരന്തങ്ങളുടെ പട്ടികയില്‍ വയനാട് ഉരുള്‍പൊട്ടലിനെ ഉള്‍പ്പെടുത്തിയതായി വ്യക്തമാക്കിയത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ഇപ്പോള്‍ അങ്ങനൊരു നടപടിയില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ ചട്ടങ്ങള്‍ പ്രകാരം ഒരു പ്രകൃതി ദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് ആയിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചത്.
സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ വിലയിരുത്തല്‍ അനുസരിച്ചാണ് അതിതീവ്ര ദുരന്തങ്ങളില്‍ ഉള്‍പ്പെടുത്തിയത്. വയനാട് ദുരന്തം അതിന്റെ വ്യാപ്തി കൊണ്ടും തീവ്രത കൊണ്ടും അതിതീവ്ര ദുരന്തങ്ങളുടെ കാറ്റഗറിയില്‍ പെടുന്നതാണെന്ന വിലയിരുത്തലാണ് മന്ത്രിതല സമിതിക്കെന്ന് കത്തില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്