ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പുതുവര്‍ഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളെ കണ്ടത്.
കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. 'കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പുചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ വിട്ടുപോകേണ്ടിവന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്