ലക്‌നൗ: വിവാഹാഭ്യർത്ഥന നിരസിച്ച 21കാരനെ യുവതി കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ്. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ബികോം വിദ്യാർത്ഥിയായ ധീരജ് ആണ് ആക്രമണത്തിനിരയായത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ പ്രിയ എന്ന യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രിയയും ധീരജും സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് യുവതി വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവാവ് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആണ് യുവതി ഈ ക്രൂരകൃത്യം നടത്തിയത്.
ധീരജിനെ വിളിച്ചുവരുത്തി പാനീയത്തിൽ മരുന്ന് കലർത്തി മയക്കിയതിനുശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ രണ്ടുപേരെ ഏർപ്പാടാക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്