ന്യൂഡല്‍ഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടിയായി കാമ്യ കാര്‍ത്തികേയന്‍. പിതാവ് കമാന്‍ഡര്‍ എസ്. കാര്‍ത്തികേയനൊപ്പം അന്റാര്‍ട്ടിക്കയിലെ വിന്‍സെന്റ് കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. സുപ്രധാന നേട്ടത്തില്‍ കാമ്യ കാര്‍ത്തികേയനെ ഇന്ത്യന്‍ നാവികസേന അഭിനന്ദിച്ചു.
മുംബൈയിലെ നേവി ചില്‍ഡ്രന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കാമ്യ ചെറുപ്പത്തില്‍ തന്നെ പര്‍വതാരോഹണത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഏഴാം വയസില്‍ ഹിമാലയത്തിലെ ചന്ദ്രശില കൊടുമുടി കീഴടക്കിയാണ് കാമ്യ തന്റെ പ്രയാണം ആരംഭിച്ചത്. 2021-ല്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാല പുരസ്‌കാരവും കാമ്യ കാര്‍ത്തികേയന്‍ സ്വന്തമാക്കി. 18 വയസിന് താഴെയുള്ള അസാധാരണമായ നേട്ടങ്ങള്‍ക്കായുള്ള ഇന്ത്യയുടെ പരമോന്നത സിവിലയന്‍ ബഹുമതിയാണിത്.
ആഫ്രിക്കയിലെ കിളിമഞ്ചാരോ പര്‍വ്വതമാണ് കാമ്യ ആദ്യം കീഴടക്കിയത്. പിന്നാലെ യൂറോപ്പിലെ എല്‍ബ്രസ്, ഓസ്ട്രേലിയയിലെ കോസ്സിയൂസ്‌കോ, തെക്കേ അമേരിക്കയിലെ അക്കോണ്‍കാഗ്വ, വടക്കന്‍ അമേരിക്കയിലെ ദേനാലി, ഏഷ്യയിലെ എവറസ്റ്റ് എന്നിവയും വരുതിയിലാക്കി. ഏറ്റവും ഒടുവിലാണ് അന്റാര്‍ട്ടിക്കയിലെ വിന്‍സെന്റിലേക്കുള്ള കയറ്റം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്