ന്യൂഡല്‍ഹി: അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 931 കോടിയിലധികം ആസ്തിയുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഈ ലിസ്റ്റില്‍ ഏറ്റവും പിന്നില്‍. 15 ലക്ഷം രൂപയാണ് മമത ബാനര്‍ജിയുടെ സമ്പാദ്യം.
സംസ്ഥാന അസംബ്ലികളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഒരു മുഖ്യമന്ത്രിയുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. 2023-2024 കാലയളവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ അറ്റ ദേശീയ വരുമാനം അല്ലെങ്കില്‍ എന്‍എന്‍ഐ ഏകദേശം 1,85,854 രൂപയായിരുന്നപ്പോള്‍, ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയംവരുമാനം 13,64,310 രൂപയാണ്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീര്‍ഷ വരുമാനത്തിന്റെ 7.3 ഇരട്ടിയാണ്.
31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി രൂപയാണ്. 332 കോടിയിലധികം ആസ്തിയുള്ള അരുണാചല്‍ പ്രദേശിലെ പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി. 51 കോടിയിലധികം ആസ്തിയുള്ള കര്‍ണാടകയിലെ സിദ്ധരാമയ്യ മൂന്നാമതുമാണ്. 55 ലക്ഷം രൂപ ആസ്തിയുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പട്ടികയിലെ ദരിദ്രരില്‍ രണ്ടാമതും 1.18 കോടിയുമായി പിണറായി വിജയന്‍ മൂന്നാമതുമാണ്.
180 കോടിയുടെ ഏറ്റവും ഉയര്‍ന്ന ബാധ്യതയും ഖണ്ഡുവാണ്. സിദ്ധരാമയ്യക്ക് 23 കോടി രൂപയും നായിഡുവിന് 10 കോടിയിലധികം രൂപയും ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 13 (42 ശതമാനം) മുഖ്യമന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. 10 (32 ശതമാനം) പേര്‍ക്കെതിരെ കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, കൈക്കൂലി, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കേസുകളും ഉണ്ട്. അതേസമയം 31 മുഖ്യമന്ത്രിമാരില്‍ രണ്ട് പേര്‍ മാത്രമാണ് സ്ത്രീകള്‍. പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയും ഡല്‍ഹിയിലെ അതിഷിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്