ബംഗളൂരു: ജിഎസ്എല്‍വിയില്‍ എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം ജനുവരിയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഈ ദൗത്യം വരും വര്‍ഷത്തേക്ക് ആസൂത്രണം ചെയ്ത പദ്ധതികളില്‍ ഒന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെഡെക്സ് വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 ല്‍ നിരവധി ദൗത്യങ്ങള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ജനുവരിയില്‍ ജിഎസ്എല്‍വി എന്‍വിഎസ്- 02 വിക്ഷേപണ ദൗത്യം നമുക്ക് മുന്നിലുണ്ട്. 2023 മെയ് മാസത്തില്‍ ജിഎസ്എല്‍വിയില്‍ 2,232 കിലോഗ്രാം ഭാരമുള്ള എന്‍വിഎസ്- 01 ഉപഗ്രഹത്തെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തില്‍ എന്‍വിഎസ് 02 വിജയകരമായി വിക്ഷേപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു.
സ്പെഡ്ക്സ് വിക്ഷേപണം വിജയകരമായി വിക്ഷേപിക്കാന്‍ സാധിച്ചു. ചന്ദ്രയാന്‍ 4 ദൗത്യത്തിനായുള്ള ഡോക്കിംഗ് പ്രാധാന്യം ചൂണ്ടിക്കാട്ടിയ എസ് സോമനാഥ് ജനുവരി 7 ന് സ്പെഡ്ക്സിന്റെ അന്തിമ ഡോക്കിംഗ് നടക്കുമെന്നും പറഞ്ഞു. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുള്ള 99-ാമത്തെ വിക്ഷേപണമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്