തൃശൂര്‍: പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നല്‍കി തൃശൂര്‍ എഡിഎം. ഹൈക്കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു അനുമതി നല്‍കിയത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകള്‍ സമര്‍പ്പിച്ചു. നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു.
തുടര്‍ന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്നായിരുന്നു കോടതി വിധി. അതേസമയം കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എഡിഎം അനുമതി നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്