"നിങ്ങടെ സ്‌കൂൾ അവിടെത്തന്നെ ഉണ്ടാകും" - വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

JANUARY 4, 2025, 7:43 AM

തിരുവനന്തപുരം: അതിജീവനത്തിന്റെ പ്രതീകമായി വയനാട്ടിൽ നിന്നെത്തിയ വെള്ളാർമല സ്‌കൂളിലെ വിദ്യാർഥികൾക്ക് പ്രതീക്ഷ പകർന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൽ തകർന്നുപോയ വെള്ളാർമല സ്‌കൂൾ അവിടെ തന്നെ പുനർനിർമിക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി കുട്ടികൾക്ക് നൽകിയത്.

''നിങ്ങടെ സ്‌കൂൾ അവിടെത്തന്നെ ഉണ്ടാകും'' എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ കുഞ്ഞുമനസ്സുകളിൽ ആഹ്ലാദത്തിരയിളക്കം.

vachakam
vachakam
vachakam

'ഞങ്ങളുടെ സ്‌കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം' എന്ന് കുട്ടികൾ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്.

63-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം, വെള്ളാർമല ജി വി എച്ച് സ്‌കൂളിലെ വിദ്യാർത്ഥിനികളെ കാണാനെത്തിയതായിരുന്നു മുഖ്യമന്ത്രി. വിദ്യാർഥികളുടെ അതിജീവനനൃത്തം ഉദ്ഘാടന സമ്മേളനത്തിന്റെ മാറ്റ് കൂട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam