കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷന്‍. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി വേദി നിര്‍മിച്ച് അപകടമുണ്ടാക്കിയ സംഭവത്തിലാണ് നിഗോഷ് കുമാര്‍ കീഴടങ്ങിയത്.
പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒ മൊഴി നല്‍കിയിരുന്നു. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന പരാതി ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ സാമ്പത്തിക വഞ്ചനാ കുറ്റവും ചുമത്തും. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് നേരത്തെ മരവിപ്പിച്ചിരുന്നു. എന്നാല്‍ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്