ആലപ്പുഴ: അസാധാരണ വൈകല്യവുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂർണമായും സർക്കാർ സൗജന്യമാക്കി. ചികിത്സ സൗജന്യമാക്കാൻ ഡിഎംഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ആലപ്പുഴ സ്വദേശി അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് സൗജന്യമാക്കിയത്. കുട്ടിയുടെ മാതാവ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തിലാണ് നടപടി.
വൈകല്യങ്ങൾ ഗർഭകാലത്തെ സ്‌കാനിങിൽ ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്ന് അനീഷും സുറുമിയും വ്യക്തമാക്കിയിരുന്നു. ഏഴ് തവണ സ്‌കാൻ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ അറിയിച്ചില്ലെന്നും ദമ്പതികൾ പറഞ്ഞിരുന്നു.
അനീഷിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞായിരുന്നു അസാധാരണ വൈകല്യവുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. വായ തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ കണ്ണുകളും ചെവികളും സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഹൃദയത്തിൽ ദ്വാരവും കണ്ടെത്തിയിരുന്നു.
മുലപ്പാൽ കുടിക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും ഒരുഘട്ടത്തിൽ മോശമായി. ഇതോടെ അനീഷും സുറുമിയും നിയമനടപടിയുമായി രംഗത്തെത്തുകയായിരുന്നു. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയും കുടുംബം പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്