മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടി ഇന്ത്യയോട് 6 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

DECEMBER 30, 2024, 12:10 PM

ന്യൂഡല്‍ഹി: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള ഗൂഢാലോചനയില്‍ പ്രതിപക്ഷ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) പ്രവര്‍ത്തകര്‍ ഇന്ത്യയോട് 6 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെമോക്രാറ്റിക് റിന്യൂവല്‍ ഇനിഷ്യേറ്റീവ്' എന്ന തലക്കെട്ടിലുള്ള രേഖയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ മുയിസ്സുവിന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ചിലര്‍ ഉള്‍പ്പെടെ മാലദ്വീപ് പാര്‍ലമെന്റിലെ 40 അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കാനുള്ള വിശദമായ പദ്ധതികളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മുയിസ്സുവിനെതിരായ ഇത്തരമൊരു ഗൂഢാലോചനയെക്കുറിച്ച് അറിവില്ലെന്ന് മുന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു. ഇന്ത്യ ഒരിക്കലും അത്തരമൊരു നീക്കത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്ന രേഖയില്‍, നിരവധി മുതിര്‍ന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാനും രാജ്യത്തെ സ്വാധീനമുള്ള മൂന്ന് ക്രിമിനല്‍ സംഘങ്ങളുടെ സഹായം തേടാനും മുയിസുവിനെ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് പുറത്താക്കുന്നത് ഉറപ്പാക്കാനുള്ള പദ്ധതികളും ഉള്‍പ്പെടുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ച 'ഡെമോക്രാറ്റിക് റിന്യൂവല്‍ ഇനിഷ്യേറ്റീവ്' എന്ന ആഭ്യന്തര രേഖയില്‍, മാലദ്വീപിലെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നതിനായി വോട്ടുചെയ്യാന്‍ മുയിസുവിന്റെ സ്വന്തം പാര്‍ട്ടി (പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ്) ഉള്‍പ്പെടെ 40 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കാന്‍ നിര്‍ദ്ദേശിച്ചു എന്നും വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam