പ്രണബ് മുഖർജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയെന്ന് മകൾ, ഇല്ലെന്ന് മകൻ 

DECEMBER 29, 2024, 11:13 PM

ദില്ലി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി കഴിഞ്ഞ ​ദിവസം രം​ഗത്തെത്തിയിരുന്നു. . 

 തന്റെ പിതാവ് മരിച്ചപ്പോൾ അനുശോചന യോ​ഗം വിളിക്കാൻ പോലും കോൺഗ്രസ് പ്രവർത്തക സമിതി തയ്യാറായില്ലെന്നും കെആര്‍ നാരായണന്റെ നിര്യാണത്തില്‍ സി.ഡബ്ല്യു.സി അനുശോചന യോഗം ചേർന്നതായി പിതാവിന്റെ ഡയറിക്കുറിപ്പിലുണ്ട്.

എന്തുകൊണ്ട് വിവേചനം ഉണ്ടായെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

 എന്നാൽ  ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്തെത്തി. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam