ചെന്നൈ: ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നല്‍കുന്ന ക്രൂ കണ്‍ട്രോളർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ബോർഡ്.
തുടർച്ചയായി നാല് ദിവസം രാത്രി ഡ്യൂട്ടി ചെയ്താല്‍ പിന്നീട് ഒരു ദിവസം വിശ്രമം നല്‍കണമെന്ന് സെന്‍റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റത്തിന് നല്‍കിയ നിർദേശത്തില്‍ റെയില്‍വേ ബോർഡ് വ്യക്തമാക്കി.
ലോക്കോ പൈലറ്റ് ആറ് ദിവസം വരെ തുടർച്ചയായി രാത്രികളില്‍ ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യത്തിലാണ് റെയില്‍വേ നടപടി സ്വീകരിച്ചത്.
ഒക്ടോബറില്‍ 1360 പേരും നവംബറില്‍ 1224 പേരും ഡിസംബറില്‍ 696 പേരും ഒരാഴ്ചയില്‍ അഞ്ചും ആറും ദിവസം തുടർച്ചയായി രാത്രി ഡ്യൂട്ടി ചെയ്യേണ്ടിവന്നതായി റെയില്‍വേ ബോർഡിന് പരാതി നല്‍കിയിരുന്നു.
റെയില്‍വേ ബോർഡ് നിർദേശത്തെത്തുടർന്ന് ആഴ്ചയില്‍ മൂന്നുദിവസം തുടർച്ചയായി ജോലി ചെയ്താല്‍ ലോക്കോ പൈലറ്റ്, ഗാർഡ് തുടങ്ങിയവർ ക്രൂ കണ്‍ട്രോളർമാരെ ഇക്കാര്യം അറിയിക്കണമെന്നും ബോർഡിന്‍റെ നിർദേശത്തില്‍ പറയുന്നു.
ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ റെയില്‍വേ നികത്തുന്നില്ലെന്നും പരാതിയില്‍ ഉയർന്നിരുന്നു. 2023-ലെ കണക്കുകള്‍ പ്രകാരം ദക്ഷിണ റെയില്‍വേയില്‍ 5242 ലോക്കോ പൈലറ്റുമാർ വേണ്ട സ്ഥാനത്ത് 4672 ലോക്കോ പൈലറ്റുമാരാണുള്ളത്. 581 ഒഴിവുകള്‍ റെയില്‍വേ നികത്തിയിട്ടില്ല.
രാജ്യത്ത് 1,28,793 ലോക്കോപൈലറ്റുമാർ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ 1,12,420 പേരാണുള്ളത്. 16,373 ലോക്കോപൈലറ്റുമാരുടെ ഒഴിവ് ഇനിയും നികത്തിയിട്ടില്ല. ഇതിനാല്‍ ലോക്കോ പൈലറ്റുമാർ തുടർച്ചയായി രാത്രി ഡ്യൂട്ടികള്‍ ചെയ്യേണ്ടിവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്