ന്യൂഡല്‍ഹി: ഇത്തവണ ഡിജിറ്റല്‍ മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കിബാത്തിന്റെ 117-ാം പതിപ്പിലാണ് കുംഭമേളയുടെ പ്രധാന്യമടക്കമുള്ള വിഷയങ്ങള്‍ മോദി വ്യക്തമാക്കിയത്. ഐക്യത്തിന്റെ സന്ദേശമാണ് കുംഭമേള നല്‍കുന്നതെന്നും ഇത്തവണ ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ ഡിജിറ്റല്‍ മഹാകുംഭമേളയ്ക്കാണ് പ്രയാഗ്രാജില്‍ സാക്ഷ്യം വഹിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനുവരി 13 മുതല്‍ പ്രയാഗ്രാജില്‍ മഹാകുംഭമേള നടക്കുകയാണ്. ഇതിനായി വലിയ മുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയില്‍ പങ്കെടുക്കുമ്പോള്‍ സമൂഹത്തിലെ ഭിന്നിപ്പും വിദ്വേഷവും ഇല്ലാതാക്കാന്‍ പ്രയത്‌നിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ചരിത്രത്തിലാദ്യമായി എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന കുംഭമേളയാണിത്. മേളയുമായി ബന്ധപ്പെട്ട എല്ലാവിധ വിശദാംശങ്ങളും ഈ ചാറ്റ്‌ബോട്ടിലൂടെ ലഭ്യമാകും. 11 ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്‌ബോട്ടിന് സാധിക്കും.
എവിടെയും വിവേചനമുണ്ടാകില്ല. ഒരാളും വലുതും ചെറുതുമല്ല. അതിനാല്‍ നമ്മുടെ മേള ഐക്യത്തിന്റെ മഹാകുംഭമേള കൂടിയാണ്. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ പാക്കേജുകള്‍, താമസം, ഹോംസ്റ്റേ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ ഭക്തര്‍ക്ക് ലഭ്യമാകും.
2025 മഹാകുംഭ മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിജിറ്റല്‍ നാവിഗേഷന്റെ സഹായത്തോടെ വിവിധ ഘട്ടുകള്‍, ക്ഷേത്രങ്ങള്‍, അഖാരകള്‍ എന്നിവയില്‍ എത്തിച്ചേരാനാകും. ഇതേ നാവിഗേഷന്‍ സംവിധാനം തന്നെ നിങ്ങളെ പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ നയിക്കും. പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മുഴുവന്‍ എഐ പവര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകള്‍ നിങ്ങളെ സഹായിക്കുമെന്നും പ്രധാനനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്