ഹാസന്‍: വിളവെടുപ്പ് കഴിഞ്ഞ് നെല്ല് വേര്‍തിരിച്ച് ചാക്കുകളിലാക്കി സൂക്ഷിച്ചത് പാടശേഖരത്തിലെത്തിയ കാട്ടാനക്കൂട്ടം തിന്നു തീര്‍ത്തു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ബേലൂര്‍ താലൂക്കിലെ ദേവലാപൂര്‍ ഗ്രാമത്തില്‍ നെല്ല് കൊയ്‌തെടുത്ത് വേര്‍തിരിച്ച് കൊണ്ടുപോകാന്‍ വയലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ഏതാണ്ട് 60 ക്വിന്റല്‍ വരുമായിരുന്നു. തൊട്ടടുത്ത ദിവസം ട്രാക്ടറില്‍ കയറ്റി കൊണ്ടുപോകാനായിരുന്നു പദ്ധതി.
എന്നാല്‍ പാടശേഖരത്തിലെത്തിയ കാട്ടാനക്കൂട്ടം നെല്ല് മുഴുവന്‍ നശിപ്പിക്കുകയായിരുന്നു. 12 എണ്ണമുള്ള കാട്ടാനക്കൂട്ടം രാത്രി ഏറെ വൈകിയാണ് ആക്രമണം നടത്തിയത്. കുറെയധികം നെല്ല് തിന്ന ശേഷം ബാക്കിയുള്ള ചാക്കുകള്‍ നശിപ്പിക്കുകയും ചെയ്തു. ഏതാണ്ട് മൂന്ന് ലക്ഷത്തിന് മുകളില്‍ തുക നഷ്ടം വരും.
കഷ്ടപ്പെട്ട് വിളയിച്ച നെല്‍കൃഷി നശിച്ചതോടെ കര്‍ഷകര്‍ സങ്കടത്തിലും കണ്ണീരിലുമായി. കൃഷിനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാട്ടാന ശല്യം തടയാത്ത വനംവകുപ്പിനും സര്‍ക്കാരിനുമെതിരെ കര്‍ഷകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്