ഡൽഹി കലാപ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദ് ജയിൽ മോചിതനായി. കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് കൊണ്ട് 2020 സെപ്‌തംബർ മുതൽ ഖാലിദ് റിമാൻ്റിലായിരുന്നു.
ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് കൂടിയായ ഉമർ ഖാലിദിനെ യുഎപിഎ,രാജ്യദ്രോഹം എന്നിങ്ങനെ ഇന്ത്യന്‍ പീനല്‍ കോഡിലെ 18 കേസുകള്‍ ചുമത്തിയാണ് ജയിലിലടച്ചത്.
53 പേരുടെ കൊലപാതകത്തിന് കാരണക്കാരനായി എന്ന് പറഞ്ഞുകൊണ്ടാണ് 2020 സെപ്റ്റംബര്‍ 14ന് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
അതിന് ശേഷം മേല്‍-കീഴ് കോടതികളിലെ ജാമ്യാപേക്ഷ സമര്‍പണവും തുടര്‍ച്ചയായ ജാമ്യ നിഷേധവുമാണ് ഉമറിന് നേരിടേണ്ടി വന്നത്. ഉമറിൻ്റെ പ്രസംഗം കലാപത്തിന് കാരണമായിയെന്നും കോടതി അറിയിച്ചു.
ഡല്‍ഹിയെ കലാപത്തിലേക്ക് നയിച്ച പ്രതിഷേധ പ്രവര്‍ത്തനങ്ങളിലും ഗൂഢാലോചനയിലും പങ്കാളിയായി എന്നതാണ് ഉമര്‍ ഖാലിദിന് നേരെയുള്ള കുറ്റം. ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഗൂഢാലോചനയും കലാപാഹ്വാനവും നടത്തിയെന്നാണ് 2020 നവംബറില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് (എഫ്.ഐ.ആര്‍ 59 /2020) പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്