മുംബൈ: മുംബൈയിലെ കാന്തീവലിയില്‍ മറാത്തി നടി ഊര്‍മിള കോത്താരെയുടെ കാര്‍ ഇടിച്ച് ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നടിക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഊര്‍മിള കോത്താരെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പോയസര്‍ മെട്രോ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് മെട്രോ ജീവനക്കാരെ ഇടിക്കുകയായിരുന്നു. ഒരു തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് എയര്‍ബാഗുകള്‍ തുറന്നതിനാലാണ് നടി കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവര്‍ക്കെതിരെ സമതാ നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ നടിയുടെ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
'ദുനിയാദാരി', 'ശുഭമംഗള്‍ സാവധാന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രശസ്ത മറാത്തി നടിയാണ് ഊര്‍മിള കോത്താരെ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റാര്‍ പ്രവാഹയിലെ 'തുജെച്ച് മി ഗീത് ഗാത് ആഹേ' എന്ന ഷോയിലൂടെ അവര്‍ അടുത്തിടെ ടെലിവിഷന്‍ രംഗത്ത് തിരിച്ചെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്