ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ബിജെപി. കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും വഞ്ചനാപരമായ രാഷ്ട്രീയം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി പ്രതികരിച്ചു.
'കോണ്‍ഗ്രസ് പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി, നടത്തുന്ന വഞ്ചനാപരമായ രാഷ്ട്രീയം ദൗര്‍ഭാഗ്യകരമാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങള്‍ നിഗം ബോധ് ഘട്ടില്‍ നടത്തിയതിലൂടെ ബിജെപി അദ്ദേഹത്തെ അനാദരിക്കുകയാണെന്ന് ആരോപിച്ച് ഒരു മണിക്കൂര്‍ മുമ്പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇത്തരം രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' ബിജെപി എംപി സംബിത് പാത്ര പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യകര്‍മങ്ങള്‍ സ്മാരകസ്ഥലത്ത് നടത്താഞ്ഞതിന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
'ഇന്ത്യയുടെ മഹാനായ പുത്രനും സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗ് ജിയെ ഇന്നത്തെ സര്‍ക്കാര്‍ നിഗംബോധ് ഘട്ടില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തി തീര്‍ത്തും അപമാനിച്ചിരിക്കുന്നു,' രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്.
സിങ്ങിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി ഒരു സ്മാരകം നിര്‍മ്മിക്കാന്‍ കഴിയുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്മാരകത്തിനുള്ള സ്ഥലം നീക്കിവെക്കുമെന്ന് കേന്ദ്രം അറിയിച്ചു. അത് ശവസംസ്‌കാരം നടന്ന സ്ഥലമായിരിക്കില്ലെന്നം സര്‍ക്കാര്‍ അറിയിച്ചു. 'ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂര്‍വം അപമാനിക്കല്‍' എന്നാണ് കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്