ബെംഗളൂരു: റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാൻ തെർമൽ പ്രിൻ്ററുകൾ ഉപയോഗിക്കാനൊരുങ്ങി റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ ബെംഗളൂരു ഡിവിഷനിലെ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ തെർമൽ പ്രിൻ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ പ്രതിദിനം 12,000 മുതൽ 13,000 വരെ ടിക്കറ്റുകൾ വിൽക്കുന്നു. വൈകാതെ കൃഷ്ണരാജപുരം, ബൈയപ്പനഹള്ളി ടെർമിനൽ, യശ്വന്ത്പൂർ എന്നിവിടങ്ങളിൽ ഇവ സ്ഥാപിക്കും.
നിലവിൽ ഉപയോഗിക്കുന്ന ഡോട്ട് മാട്രിക്സ് ടിക്കറ്റ് പ്രിൻ്റിംഗ് മെഷീനുകൾക്ക് ഒരു ടിക്കറ്റ് പ്രിൻ്റ് ചെയ്യാൻ 20 സെക്കൻഡ് എടുക്കുമ്പോൾ, തെർമൽ പ്രിൻ്ററുകൾക്ക് വെറും മൂന്ന് സെക്കൻഡ് മതി.
താരതമ്യേന ചെലവ് കുറവാണെന്നതോടൊപ്പം വ്യാജ ടിക്കറ്റുകളും തടയാമെന്നതാണ് തെർമല്‍ പ്രിന്ററുകളിലേക്ക് മാറാൻ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്. ഓരോ ടിക്കറ്റിലും പ്രത്യേക ക്യു.ആർ കോഡുണ്ടാവുമെന്നും ഇതുപയോഗിച്ച് ടി.ടി.ഇക്ക് അവരുടെ ആപ്പിലൂടെ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പ് വരുത്താമെന്നും ബംഗളൂരു ഡിവിഷൻ സീനിയർ ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജർ കൃഷ്ണ ചൈതന്യ പറഞ്ഞു.
അടുത്തവർഷം ഒക്ടോബറിനുമുമ്ബായി 90 ശതമാനം ടിക്കറ്റുകളും തെർമല്‍ പ്രിന്റിങ്ങിലേക്ക് മാറ്റാനാണ് ബംഗളൂരു ഡിവിഷൻ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്