ലോക പ്രശസ്ത സഹിത്യകാരനും ജ്ഞാനപീഠം പുരസ്‌കാര ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
മലയാള സാഹിത്യത്തെ ലോകനിലവാരത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു എം.ടി. നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഏഴു പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിനിടെ നിരവധി പുരസ്‌കാരങ്ങൾ എം.ടിയെ തേടിയെത്തി.
2014ൽ കേരളത്തിൽ വെച്ച് നടന്ന ലാനയുടെ കേരള സമ്മേളനത്തിൽ എം.ടി. മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അതിന്റെ ദിപ്തമായ ഓർമ്മകൾ ലാനാ അംഗങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്