വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തില്‍ ഉക്രെയ്നിലെ ഊര്‍ജ സംവിധാനത്തിനും ചില നഗരങ്ങള്‍ക്കും നേരെ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ചതിന് ശേഷം ഉക്രെയ്നിലേക്കുള്ള ആയുധ വിതരണത്തിന്റെ കുതിപ്പ് തുടരാന്‍ പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് റഷ്യ ബുധനാഴ്ച ഉക്രെയ്‌നെ ആക്രമിച്ചതെന്ന് ഉക്രെയ്ന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായി അവിടത്തെ ഗവര്‍ണര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
യുദ്ധം തുടങ്ങി ഏകദേശം മൂന്ന് വര്‍ഷമാകുമ്പോള്‍ വാഷിംഗ്ടണ്‍ ഉക്രെയ്നിന് 175 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനുവരി 20 ന് ബൈഡന് പകരക്കാരനായ നിയുക്ത റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ സഹായം ആ വേഗതയില്‍ തുടരുമോ എന്നത് അനിശ്ചിതത്വത്തിലാണ്. യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്